വയര്‍ലസ് റേഡിയേഷന്‍ മരങ്ങളെ കൊല്ലുന്നു
ലണ്ടന്‍: ഓണ്‍ലൈന്‍ കമ്യൂണിക്കേഷന്‍ രംഗത്ത് ലോകം കുതിക്കുമ്പോഴും അതിനു പിറകില്‍ വിനാശത്തിന്റെ കിരണങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായി പുതിയ കണ്ടെത്തല്‍. ഭൂമിയിലെ സമൃദ്ധമായ പച്ചപ്പിന്റെ അന്തകനാവാന്‍ തക്ക ശേഷിയുള്ളവയാണ് വയര്ലസ് വികിരണങ്ങള്‍ എന്ന് നെതര്ലന്ഡ്സിലെ വാഗനിങ്കന് സര്‍വകലാശാലയിലെ ഗവേഷക സംഘം പഠനത്തില്‍ ചൂണ്ടിക്കാട്ടി. വയര്ലസ് സ്രോതസ്സിനടുത്ത് നില്ക്കുന്ന മരങ്ങളുടെ ഇലകള്‍ കൊഴിയുന്നതായും വേരുകളടക്കം നശിക്കുന്നതായും ഇവര്‍ കണ്ടെത്തി.
വികിരണങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഗുരുതര ഭീഷണി ഉയര്ത്തുന്നുവെന്ന് നേരത്തെ കണ്ടെത്തിയതിനെ തുടര്ന്ന് സ്കൂളുകള്ക്കടുത്തും മറ്റും വയര്ലസ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനെതിരെ മാതാപിതാക്കള്‍ രംഗത്തുവന്നിരുന്നതായും ഡെയ്ലി മെയ്ല് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മരങ്ങളിലുള്ള അസ്വാഭാവിക മാറ്റം ശ്രദ്ധയില്പ്പെട്ടതായി ഉദ്യോഗസ്ഥരുടെ റിപ്പോര്ട്ടിനെ തുടര്ന്ന് ഇതുമായി ബന്ധപ്പെട്ട പുതിയ പഠനത്തിന് ഡച്ചു നഗരമായ ആല്ഫെന് ആന്‍ ഡെന്‍ റിജിന്‍ ഉത്തരവിട്ടു. ആറു സ്രോതസ്സുകളില്നിന്ന് തുടര്ച്ചയായി മൂന്നുമാസം റേഡിയേഷന്‍ പതിക്കുന്ന 20 ആഷ് മരത്തെ (ഒരു <

No comments:
Post a Comment