ഇലക്‌ട്രോണിക് പാസ്പോര്ട്ടുമായി ചൈന വരുന്നു
ബെയ്ജിങ്: ലോകത്താദ്യമായി ഇലക്ട്രോണിക് പാസ്പോര്ട്ടുമായി ചൈന രംഗത്ത്. അന്താരാഷ്ട്ര യാത്രകള്ക്ക് ഇലക്ട്രോണിക് പാസ്പോര്ട്ട് ഒരു മുതല്കൂട്ടാവുമെന്ന് വെളളിയാഴ്ച്ച ശ്യംഗായില് പാസ്പോര്‍ട്ടിന്റെ രംഗപ്രവേശം നടക്കവെ ചൈനയുടെ വിദേശകാര്യ ഡയറക്ടര്‍ ജനറല്‍ ഹുവാങ് പിങ് അറിയിച്ചു.
ഇലക്ട്രോണിക് പാസ്പോര്ട്ടില് വിവരങ്ങള്‍ മൈക്രോചിപ്പില്‍ അടുക്കിയ രീതിയിലാവും. പേര്, വീട്ടുപേര്, സ്വകാര്യ നമ്പര്‍ കോഡ്, സാധുത, പൗരത്വം എന്നിവ ചിപ്പില്‍ ആലേഘനം ചെയ്യും. വ്യാജ പാസ്പോര്ട്ട് തടയുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. സാധാരണ പാസ്പോര്ട്ട് പോലെ തോന്നനിക്കുമെങ്കിലും ഡിജിറ്റല്‍ വിത്യാസങ്ങള്‍ ഉണ്ടായിരിക്കും.
No comments:
Post a Comment