Sunday, November 21, 2010

വോഡഫോണ്‍ മൂന്നാഴ്ചക്കകം 2,500 കോടി രൂപ കെട്ടിവെക്കണമെന്ന് കോടതി

വോഡഫോണ്‍ മൂന്നാഴ്ചക്കകം 2,500 കോടി രൂപ കെട്ടിവെക്കണമെന്ന് കോടതി

ന്യൂദല്‍ഹി: വോഡഫോണ്‍ മൂന്നാഴ്ചക്കകം 2,500 കോടി രൂപ കോടതിയില്‍ കെട്ടിവെക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയ ടെലികോം ഭീമന്‍ വോഡാഫോണിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. കെട്ടിവെക്കുന്ന തുക ആദായ നികുതി വകുപ്പിന് പിന്‍വലിക്കാം. ഇതിന് പുറമെ എട്ട് ആഴ്ചക്കുള്ളില്‍ 8,500 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി സമര്‍പ്പിക്കണമെന്നും  വോഡഫോണ്‍ കമ്പനിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം കേസില്‍ അന്തിമ വിധി വോഡഫോണിന് അനുകൂലമാണെങ്കില്‍ പലിശ സഹിതം ആദായ നികുതി വകുപ്പ തുക തിരിച്ച് നല്‍കണമെന്നും കോടതി പറഞ്ഞു.
വോഡഫോണ്‍ ഹച്ചിസണ്‍ ടെലികമ്യൂണിക്കേഷന്‍ ഇന്റര്‍നാഷണല്‍ ഏറ്റെടുത്ത ശേഷം അടക്കേണ്ട ആദായ നികുതി തൂക അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ ഇന്‍കം ടാക്്‌സ് അധികൃതര്‍ കേസ് കൊടുത്തത്.

No comments: