ആ രഹസ്യങ്ങള്‍ ചോര്‍ന്നതെങ്ങനെ?
കണ്ടാല്‍ നിരുപദ്രവകാരിയായ, കേവലം രണ്ടു വിരലുകള്‍ വെക്കുമ്പോഴുള്ള വലുപ്പം മാത്രമുള്ള ഒരു മെമ്മറിസ്റ്റിക് ഈ വര്‍ഷം ആദ്യം 'ഗാര്‍ഡിയന്‍' പത്രത്തിലെ റിപ്പോര്‍ട്ടറുടെ കൈവശം എത്തിപ്പെട്ടു. എവിടെയും തൂക്കിയിടാവുന്നത്രയും ചെറിയ ഒരു വസ്തുവായിരുന്നു അത്. എന്നാല്‍, അതില്‍ ഒളിഞ്ഞിരുന്ന രേഖകള്‍ ലോകമെമ്പാടുമുള്ള അധികാരദുര്‍ഗങ്ങളില്‍ വന്‍ ഓളപ്പരപ്പുണ്ടാക്കി. യു.എസ് നയതന്ത്രജ്ഞതക്കേറ്റ ഐതിഹാസിക പ്രഹരം എന്നാണ് ഈ സംഭവങ്ങളെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചത്.
ഈ മെമ്മറിസ്റ്റിക്കിലെ 1.6 ജിഗാബൈറ്റ് ഫയലുകളില്‍ ദശലക്ഷക്കണക്കിന് വാക്കുകള്‍ അടങ്ങിയിരുന്നു. ലോകമെമ്പാടുമുള്ള അമേരിക്കന്‍ എംബസികളിലേക്കും അവിടെനിന്ന് പെന്റഗണിലേക്കും അയച്ച 2,50,000ത്തോളം സന്ദേശങ്ങള്‍ ഇതില്‍ ഒളിച്ചിരുന്നു.
ഭൂമിയിലെ 'അതുല്യശക്തി'യെന്ന് വിശേഷിപ്പിക്കപ്പടുന്ന അമേരിക്കയുടെ 'രഹസ്യ നയതന്ത്രജ്ഞത' സംബന്ധിച്ച വിവരങ്ങള്‍ ഒന്നിച്ച് പുറത്താവുന്നത് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. കൃത്യമായി പറഞ്ഞാല്‍ 2,51,287 വിവരങ്ങളാണ് ഈ മെമ്മറിസ്റ്റിക്കില്‍ ഉള്ളത്. ഇതെല്ലാംതന്നെ 250ല്‍ അധികം വരുന്ന അമേരിക്കന്‍ എംബസികളില്‍നിന്നോ കോണ്‍സുലേറ്റില്‍നിന്നോ അയക്കപ്പെട്ടവയാണ്. സഖ്യകക്ഷികളും ശത്രുരാജ്യങ്ങളുമായി അമേരിക്ക എങ്ങനെ ഇടപെടുന്നു എന്നതിന്റെ വ്യക്തമായ ചിത്രമാണിതിലുള്ളത്. ചര്‍ച്ച, സമ്മര്‍ദം, ചിലപ്പോള്‍ വിദേശനേതാക്കളുടെ തേജോവധം- അങ്ങനെ നീളുന്നു അമേരിക്കയുടെ ഇതര രാഷ്ട്രബന്ധങ്ങള്‍. അമേരിക്കന്‍ ഇതര പൗരന്മാര്‍ ഒരിക്കലും കാണാന്‍ പാടില്ലെന്ന് അടിവരയിടുന്ന അതീവ രഹസ്യരേഖകളായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിരുന്നത്.
ചില വിവരണങ്ങള്‍ സാമ്പ്രദായികമായ രാഷ്ട്രീയ വിശകലനങ്ങളാണ്. എന്നാല്‍, ചിലതില്‍ വൈദേശിക ഭരണകൂടങ്ങളുടെ അഴിമതി സംബന്ധിച്ച വിശദവിവരങ്ങളുണ്ട്. രഹസ്യമായി നടക്കുന്ന ഇന്റലിജന്‍സ് വിവരശേഖരണം, മനുഷ്യക്കടത്ത്, ഇറാന്‍, ലിബിയ പോലുള്ള രാഷ്ട്രങ്ങള്‍ ഉപരോധം അതിജീവിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നിവയും ഇതിലുണ്ട്. പ്രാദേശിക സവിശേഷതകളെക്കുറിച്ച് ധാരണയുണ്ടാകാന്‍ ഇടയില്ലാത്ത ഉന്നത ഉദ്യോഗസ്ഥര്‍ക്കായി എഴുതിയതാണ് ചില കുറിപ്പുകള്‍. ഇതില്‍ ചിലത് പൊതുധാരണകളെ അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ മറ്റുചിലത് പ്രാദേശിക കേന്ദ്രങ്ങളില്‍നിന്നുള്ള വിവരമനുസരിച്ച് തയാറാക്കപ്പെട്ടവയാണ്.
അംബാസഡറോ അവരുടെ കീഴുദ്യോഗസ്ഥരോ ആണ് റിപ്പോര്‍ട്ട് എഴുതുന്നത്. വിദേശകാര്യ സെക്രട്ടറിവരെയുള്ള ആരും ഇതു വായിക്കും എന്ന തയാറെടുപ്പോടെയാണിത്. സാധാരണ ഗതിയില്‍ ഇതില്‍ കൊലപാതക പദ്ധതികളുടെ തെളിവുകളോ സി.ഐ.എ നല്‍കുന്ന കൈക്കൂലി സംബന്ധിച്ചോ വിവരങ്ങള്‍ ഉണ്ടാകാറില്ല.
രഹസ്യങ്ങള്‍ എവിടെവെച്ചാണ് പുറത്തായതെന്ന് തങ്ങള്‍ക്ക് അറിയാമെന്ന വിശ്വാസത്തിലാണ് അമേരിക്കന്‍ പട്ടാളം. ഈ കേസില്‍ ബ്രാഡ്‌ലി മാനിങ് എന്ന 22കാരന്‍ കഴിഞ്ഞ ഏഴുമാസക്കാലമായി ഏകാന്ത തടവറയിലാണ്. അടുത്തവര്‍ഷം ഇയാള്‍ പട്ടാളവിചാരണ നേരിടേണ്ടിവരും. ബഗ്ദാദിന് പുറത്തുള്ള പട്ടാളകേന്ദ്രത്തില്‍ ജോലിചെയ്യവെ രഹസ്യരേഖകള്‍ അനുമതിയില്ലാതെ ഡൗണ്‍ലോഡ് ചെയ്തതിന്റെ പേരില്‍ മുന്‍ ഇന്റലിജന്‍സ് അനലിസ്റ്റു കൂടിയായ ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ആര്‍ക്കൈവ്‌സില്‍നിന്ന് രേഖകള്‍ എടുത്തതിനു പുറമെ ബഗ്ദാദില്‍ ഒരു അപാചെ ഹെലികോപ്ടര്‍ സംഘം സിവിലിയന്മാരെ വെടിവെക്കുന്ന വീഡിയോയും ഇയാള്‍ പകര്‍ത്തിയിട്ടുണ്ട്. പുറമെ അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് യുദ്ധ രേഖകളും ഡൗണ്‍ലോഡ് ചെയ്തു.
രേഖ ചോര്‍ത്തിയ മാനിങ്ങും മറ്റൊരാളുമായി നടത്തിയ സംഭാഷണത്തില്‍ മാനിങ് പറയുന്നത് 'ഇത് ഏതു കുട്ടിക്കും ചെയ്യാമായിരുന്ന കാര്യമായിരുന്നു' എന്നാണ്.
'ലേഡിഗാഗയുടെ ഒരു മ്യൂസിക് സീഡിയുമായി ഞാന്‍ ഓഫിസിലെത്തും. അതില്‍നിന്ന് സംഗീതം മായ്ച്ചുകളയും. പിന്നീട് ഒരു കംപ്രസ്ഡ് സ്‌പ്ലിറ്റ് ഫയല്‍ ഉണ്ടാക്കുന്നു. ഇതില്‍ മുഴുകുന്നതിനിടെ ലേഡിഗാഗയുടെതന്നെ പ്രസിദ്ധമായ 'ടെലിഫോണ്‍' എന്ന പാട്ടുകേള്‍ക്കും. അതിനനുസരിച്ച് ചുണ്ടനക്കുകയും ചെയ്യും. അതിനിടെയാണ് അമേരിക്കന്‍ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ രേഖാചോര്‍ച്ച നടന്നത്. സമീകരിച്ച രേഖകളിലേക്ക് എനിക്ക് ദിവസത്തില്‍ 14 മണിക്കൂറോളം എത്തിപ്പെടാമായിരുന്നു. ഇത് ആഴ്ചയില്‍ ഏഴുദിവസവും സാധ്യമായി. അങ്ങനയുള്ള എട്ടിലധികം മാസങ്ങള്‍!'
-മാനിംങ് പറഞ്ഞു.
തന്നെ പിന്നീട് തള്ളിപ്പറഞ്ഞ മറ്റൊരാളോട് മാനിങ് പറയുന്നത്, എല്ലാ രഹസ്യങ്ങളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നറിയുന്നതോടെ ഹിലരി ക്ലിന്റനും ആയിരക്കണക്കിന് നയതന്ത്രജ്ഞര്‍ക്കും ഹൃദയാഘാതം സംഭവിക്കുമെന്നാണ്. എവിടെയും അമേരിക്കന്‍ രഹസ്യ ചോര്‍ച്ചകള്‍, എവിടെയും നയതന്ത്ര പാളിച്ചകള്‍. അത് മനോഹരവും ഭീതിപ്പെടുത്തുന്നതുമാകും -മാനിങ് വ്യക്തമാക്കി. ലോകത്തിലെ എല്ലാ വിവരങ്ങളും എല്ലാവര്‍ക്കും ലഭ്യമാകണമെന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
മാനിങ്ങാണ് വിവരാവകാശ ആക്ടിവിസ്റ്റുകളുടെ വിഹാരഭൂമിയായ വിക്കിലീക്‌സിന് രഹസ്യക്കൂമ്പാരങ്ങള്‍ കൈമാറിയതെന്ന് കരുതുന്നു. എന്നാല്‍, ഇത് കൈയില്‍ കിട്ടിയ ഉടന്‍ പുറത്തെത്തിക്കുന്നതിലും നല്ലത് പരമാവധി രാഷ്ട്രീയ ആഘാതങ്ങള്‍ക്കായി കാത്തിരുന്ന് വിവരങ്ങള്‍ ലഭ്യമാക്കുക എന്നതാണെന്ന് വിക്കിലീക്‌സ് തലവന്‍ ജൂലിയന്‍ അസാന്‍ജും കൂട്ടരും തീരുമാനിക്കുകയായിരുന്നു.
അമേരിക്കന്‍ രഹസ്യങ്ങള്‍ പുറത്തെത്തിച്ച അസാന്‍ജ് ലോകപ്രശസ്തനായി. എങ്കിലും അദ്ദേഹത്തെ അറസ്റ്റ്, വധഭീഷണികള്‍ വിടാതെ പിന്തുടരുകയാണ്. പെന്റഗണും തീവ്ര വലതുകക്ഷികളുമാണ് ഇതിനുപിന്നില്‍.
വിക്കിലീക്‌സില്‍നിന്ന് ലഭിച്ച ചിതറിയ രേഖകളുടെ പ്രസിദ്ധീകരണ സാധ്യതകള്‍ മാസങ്ങളായി പരിശോധിക്കുകയായിരുന്നു ഗാര്‍ഡിയന്‍. ഗാര്‍ഡിയനോടൊപ്പം ന്യൂയോര്‍ക് ടൈംസ്, ദെര്‍ സ്‌പീഗല്‍, പാരിസിലെ ലെ മൊന്‍ഡെ, മഡ്രിഡിലെ എല്‍ പയിസ് എന്നീ പത്രങ്ങളും രഹസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ അധികൃതര്‍ ലക്ഷ്യമിടാന്‍ സാധ്യതയുള്ളവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഗാര്‍ഡിയന്‍.