യു.എ.ഇയിലെ ആദ്യ 'പബ്ലിക് ടെലിപ്രസന്‍സ് റൂമി'ന് തുടക്കമായി
ദുബൈ: യു.എ.ഇയിലെ ആദ്യ 'പബ്ലിക് ടെലിപ്രസന്‍സ് റൂമി'ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. മറ്റ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളിലുള്ളവരുമായി അതീവ വ്യക്തതയോടെ വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയ വിനിമയം നടത്താന്‍ കഴിയുന്ന സംവിധാനമാണിത്. ഇന്ത്യന്‍ കോര്‍പറേറ്റ് കമ്പനിയായ ടാറ്റ കമ്യൂണിക്കേഷന്‍സും സിസ്‌കോയുമായി സഹകരിച്ചാണ് ഇത്തിസലാത്ത് ടെലിപ്രസന്‍സ് റൂമുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മുന്‍കൂട്ടി ബുക്ക്‌ചെയ്യുന്നതിനനുസരിച്ച് ഈ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. മണിക്കൂറിന് 2000 ദിര്‍ഹമാണ് ഇതിന് ഈടാക്കുക. വേള്‍ഡ് ട്രേഡ് സെന്ററിലെ ഹാള്‍ നമ്പര്‍ മൂന്നിന് എതിര്‍വശത്താണ് ആദ്യ കേന്ദ്രം തുറന്നിരിക്കുന്നത്.
www.etisalat.ae/telepresence എന്ന വെബ്‌സൈറ്റു വഴി 24 മണിക്കൂറും ഈ സംവിധാനം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഇരിക്കുന്ന പ്രതിനിധികളുമായി ദുബൈയിലെ ടെലിപ്രസന്‍സ് മുറിയിലിരുന്ന് ശബ്ദ, ചിത്ര വ്യക്തതയോടെ സംസാരിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് ഒരേ മേശക്ക് ചുറ്റുമിരിക്കുന്ന പ്രതീതിയാണ് ടെലിപ്രസന്‍സ് റൂമുകളില്‍ ലഭിക്കുക. ഇരു ഭാഗത്തും ആറ് വീതം പേര്‍ക്ക് ഒരേ സമയം സംവദിക്കാന്‍ കഴിയും. ന്യയോര്‍ക്ക്, ലണ്ടന്‍, മുംബൈ, ഷാങ്ഹായ് തുടങ്ങിയ ലോകത്തെ 23 ഓളം സുപ്രധാന കേന്ദ്രങ്ങളില്‍ ടാറ്റ കമ്യൂണിക്കേഷന്‍സ് ഇത്തരം കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. യു.എ.ഇയിലെ ആദ്യ പബ്ലിക് ടെലിപ്രസന്‍സ് റൂമിന് തുടക്കമിടാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇത്തിസലാത്ത് സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്ല ഹാഷിം പറഞ്ഞു. അബൂദബിയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് ഉടന്‍ തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റ കമ്യൂണിക്കേഷന്‍സ് മേഖലാ മേധാവി റദ്‌വാന്‍ മുസ്സാലി, സിസ്‌കോ ജനറല്‍ മാനേജര്‍ വെയ്ന്‍ ഹുല്‍, ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ വെന്യൂസ് കമേഴ്‌സ്യല്‍ ഡയറക്ടര്‍ ഇസ്സാം കാസിം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment