ഫെയ്‌സ്ബുക്ക് മുഖം മാറ്റുന്നു
വാഷിങ്ടണ്‍: സൗഹൃദ വെബ്‌സൈറ്റായി വന്‍ സ്വീകാര്യത നേടിയ ഫേസ്ബുക്ക് മുഖം മിനുക്കുന്നു. അംഗങ്ങളുടെ പ്രൊഫൈല്‍ പേജ് കൂടുതല്‍ മികവാര്‍ന്ന രൂപത്തില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് ഫേസ്ബുക്കിന് ജന്മം നല്‍കിയ 26കാരനായ മാര്‍ക്ക് സക്കര്‍ബെഗ് പറഞ്ഞു. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് സക്കര്‍ബെഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഫേസ്ബുക്കിനെ നാലുവര്‍ഷം മുമ്പ് യാഹൂവിന് 100കോടി ഡോളറിന് വില്‍ക്കാനൊരുങ്ങിയെന്ന വാര്‍ത്ത നിഷേധിച്ച അദ്ദേഹം ലോകത്തുടനീളം ഇതില്‍ കയറിയിറങ്ങുന്ന 50കോടി ജനങ്ങളുടെ രഹസ്യവിവരങ്ങള്‍ തങ്ങളുടെ കയ്യില്‍ ഭദ്രമാണെന്നും അതൊരിക്കലും മറ്റൊരു കമ്പനിക്ക് വില്‍ക്കില്ലെന്നും പറഞ്ഞു. സൈറ്റ് ഉപയോഗപ്പെടുത്തുന്ന പരസ്യ കമ്പനികള്‍ക്ക് ഒരിക്കലും ഈ വിവരങ്ങള്‍ക്കകത്തേക്ക് പ്രവേശിക്കനാവില്ല. ഇത് തങ്ങളുടെ നയത്തിന് വിരുദ്ധമാണെന്നും സക്കര്‍ബെഗ് പറഞ്ഞു.
പുതിയ പ്രൊഫൈല്‍ പേജില്‍ ഫെയ്‌സ്ബുക്ക് അംഗം ഏറ്റവും ഒടുവില്‍ 'ടാഗ്' ചെയ്ത പടങ്ങള്‍ പേജിന്റെ ഏറ്റവും മുകള്‍വശത്ത് നിരയായി വ്യക്തിഗത വിവരങ്ങളോടെ പ്രത്യക്ഷപ്പെടും. ഈ വ്യക്തി ആരാണ്, പഠിക്കുന്ന സ്‌കൂള്‍,ജോലി സ്ഥലം,വ്യക്തിബന്ധങ്ങളുടെ നില തുടങ്ങിയവ പടത്തിനൊപ്പം ഉണ്ടായിരിക്കും.
ഫെയ്‌സ്ബുക്കിന്റെ നല്ലൊരു ശതമാനം ഫോട്ടോകളാണ്. ആളുകള്‍ ഫോട്ടോ ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് ആ ഇടത്തെ മികവുറ്റതാക്കാന്‍ തങ്ങള്‍ മുതിര്‍ന്നത്‌സക്കര്‍ബെഗ് വ്യക്തമാക്കി. തിളക്കമാര്‍ന്ന മുഖത്തോടെയുള്ള ഫെയ്‌സ്ബുക്ക് അടുത്ത വര്‍ഷം ആദ്യം മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഫേസ്ബുക്കിനെ ആധാരമാക്കി ഇറങ്ങുന്ന സിനിമയായ 'ദ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് 'രസകരമായ കഥയാണെന്നും സക്കര്‍ഹബെര്‍ഗ് പറഞ്ഞു.
No comments:
Post a Comment