അറബ് രാജ്യങ്ങളില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ യു.എ.ഇ മുന്നി
അബൂദബി: അറബ് രാജ്യങ്ങളില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ആയ ഫേസ്ബുക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് യു.എ.ഇ ആണെന്ന് സര്‍വെ റിപ്പോര്‍ട്ട്. അറബ് ലോകത്തെ സാമൂഹിക ബന്ധങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ ഫേസ്ബുക്കും ട്വിറ്ററും വന്‍ സ്വാധീനമാണ് ചെലുത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേകിച്ച് യുവാക്കളില്‍ ഇതിന് വന്‍ സ്വാധീനമാണ്. ദുബൈ കോളജ് ഫൊര്‍ ഗവണ്‍മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ആണ് സര്‍വെ നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അറബ് ലോകത്തെ സാമൂഹിക വാര്‍ത്താവിനിമയത്തെ സംബന്ധിച്ചായിരുന്നു പഠനം.
അറബ് ലോകത്തെ 15നും 29നും ഇടക്ക് പ്രായമുള്ളവരാണ് സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിക്കുന്നത്. അറബ് ജനതയുടെ മൂന്നിലൊന്ന് ഈ വിഭാഗത്തില്‍പ്പെടുന്നു.
2010 ജനുവരിയില്‍ അറബ് ലോകത്തെ 11.9 ദശലക്ഷം പേരിലെ 78 ശതമാനവും ഫേസ്ബുക്ക് ഉപയോഗിച്ചു. ഡിസംബറില്‍ അത് 21.3 ദശലക്ഷമായി ഉയര്‍ന്നു. ഇവരില്‍ 75 ശതമാനവും യുവാക്കളായിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് കൂടുതലായി ഉപയോഗിക്കുന്ന 10 രാജ്യങ്ങളുടെ പട്ടികയിലും യു.എ.ഇ ഉള്‍പ്പെട്ടിട്ടുണ്ട്. ടുനീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലുണ്ടായ സംഭവവികാസങ്ങള്‍ വളരെ പെട്ടെന്ന് ഫേസ്ബുക്കില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ജനുവരിയിലെ ആദ്യ രണ്ടാഴ്ചയില്‍ എട്ട് ശതമാനം വര്‍ധനവാണ് ഈ രംഗത്ത് ടുനീഷ്യയിലുണ്ടായത്.

No comments:
Post a Comment